മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി; സീതാറാം യെച്ചൂരിക്കെതിരേ കേസെടുത്തു

വിഷയത്തില്‍ യെച്ചൂരിക്കെതിരേ ബിജെപിയും ശിവസേന രംഗത്തെത്തിയിരുന്നു

Update: 2019-05-05 06:10 GMT

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നു കാണിച്ച് യോഗ ഗുരു ബാബാ രാംദേവ് നല്‍കിയ പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരേ ഹരിദ്വാര്‍ പോലിസ് കേസെടുത്തു. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്ന ബിജെപി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങിന്റെ വാദത്തിന് രാമായണത്തിലും മഹാഭാരതത്തിലും അക്രമമുണ്ടെന്ന മറുപടി നല്‍കിയതിനെതിരേയാണ് പരാതി നല്‍കിയിരുന്നത്. സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലും യെച്ചൂരി ഇതു സംബന്ധിച്ച് ലേഖനം എഴുതിയിരുന്നു. ''രാജ്യത്ത് പല രാജാക്കന്മാരും തലവന്മാരും യുദ്ധം നയിച്ചിട്ടുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും വിവിധ അക്രമങ്ങളെക്കുറിച്ചു ധാരാളമായി പറയുന്നുണ്ട്. പിന്നെങ്ങനെ ഹിന്ദുക്കള്‍ക്ക് അക്രമത്തില്‍ ഏര്‍പ്പെടാനാവില്ലെന്നു പറയും. ഇതു തെറ്റിദ്ധാരണയാണ് എന്നായിരുന്നു യെച്ചൂരി ലേഖനത്തില്‍ വ്യക്തമാക്കിയത്. ഭോപ്പാലില്‍നിന്ന് പ്രജ്ഞാ സിങ് താക്കൂറിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ഹിന്ദുത്വ വോട്ട് ബാങ്കിനെ ഏകീകരിക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞിരുന്നു. വിഷയത്തില്‍ യെച്ചൂരിക്കെതിരേ ബിജെപിയും ശിവസേന രംഗത്തെത്തിയിരുന്നു.

Tags:    

Similar News