ട്രാക്ടര്‍ ഇടിച്ചു പശു ചത്തു; കര്‍ഷകനെയും കുടുംബത്തെയും ഊരു വിലക്കി

ഒരു പശുവിനെ ദാനം നല്‍കുകയും, കുടുംബാംഗങ്ങളെല്ലാവരും ഗംഗയില്‍ പോയി കുളിച്ചു വരികയും ചെയ്താല്‍ മാത്രമേ ഗ്രാമത്ത്‌ലില്‍ കയറ്റൂ എന്നാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനം.

Update: 2019-01-04 17:21 GMT

ഭോപ്പാല്‍: ട്രാക്ടര്‍  ഇടിച്ചു പശു ചത്തതിനെ തുടര്‍ന്നു കര്‍ഷകനും കുടുംബത്തിനും നാട്ടുകൂട്ടത്തിന്റെ ഊരുവിലക്ക്. ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ ഇടിച്ചതിന്റെ പേരിലാണ് കര്‍ഷക കുടുംബത്തിനെതിരേ ഊരുകൂട്ടത്തിന്റെ ക്രൂര നടപടി. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ പ്രജാപതി എന്ന കര്‍ഷകനും കുടുംബത്തിനെയുമാണ് ഗോഹത്യ നടത്തിയെന്നാരോപിച്ചു ഊരുവിലക്കിയത്. ഒരു പശുവിനെ ദാനം നല്‍കുകയും, കുടുംബാംഗങ്ങളെല്ലാവരും ഗംഗയില്‍ പോയി കുളിച്ചു വരികയും ചെയ്താല്‍ മാത്രമേ ഗ്രാമത്ത്‌ലില്‍ കയറ്റൂ എന്നാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനം.

Tags:    

Similar News