മസ്തിഷ്‌കജ്വരം: ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 83 ആയി

Update: 2019-06-15 09:30 GMT

പട്‌ന: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച്‌ മരിച്ച കുട്ടികളുടെ എണ്ണം 83 ആയി ഉയര്‍ന്നു. ആറു കുട്ടികള്‍ കൂടി മരിച്ചതോടെയാണ് ഇന്ന് മരണ സംഖ്യ 83 ആയി മാറിയത്. എസ്‌കെഎംസിഎച്ച്‌ ആശുപത്രി, കെജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി മൂന്നു കുട്ടികള്‍ വീതമാണു മരിച്ചത്. 250 കുട്ടികള്‍ രോഗം ബാധിച്ച്‌ ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിൽസയിലാണ്. മു​സ​ഫ​ര്‍​പൂ​രി​ല്‍ മാ​ത്രം 132 കു​ട്ടി​ക​ൾക്കാണ് രോ​ഗം ബാ​ധി​ച്ചിരിക്കുന്നത്. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന ക​ടു​ത്ത പ​നി​യാ​ണ് അ​ക്യൂ​ട്ട് എ​ന്‍​സി​ഫി​ലി​റ്റി​സ് സി​ന്‍​ഡ്രോം എ​ന്ന മ​സ്തി​ഷ്ക​​ജ്വ​രം. ഇ​തു പ​ര​ത്തു​ന്ന​തു കൊ​തു​കു​ക​ളാ​ണെന്നും അതല്ല ലിച്ചി പഴമാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Similar News