മകളുടെ സുഹൃത്തിനെ പിതാവും സഹോദരങ്ങളും കൊലപ്പെടുത്തി

Update: 2025-01-03 06:33 GMT

പൂനെ: മകളുടെ കാമുകനാണെന്ന് സംശയിച്ച് കൗമാരക്കാരനെ പിതാവും സഹോദരനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പൂനെ വഗോലി മേഖലയിലാണ് ഗണേഷ് താണ്ഡേ എന്ന 17 കാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.പ്രതിയായ ലക്ഷ്മണ്‍ പേട്കറുടെ മകളുമായി കൊല്ലപ്പെട്ട കൗമാരക്കാരന്‍ സൗഹൃദത്തിലായിരുന്നു.

എന്നാല്‍ ഈ സൗഹൃദത്തെ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ക്കുകയായിരുന്നു. മകളുടെ ബന്ധത്തില്‍ അസഹിഷ്ണാലുക്കളായ കുടുംബാംഗങ്ങള്‍ ഗണേഷ് താണ്ഡേയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. രാത്രി 12.30 ഓടെ സുഹൃത്തുക്കളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന ഗണേഷിനെ ലക്ഷ്മണും മക്കളായ നിതിനും സുധീറും ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.ഗുരുതരമായി പരിക്കുകളേറ്റ ഗണേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.കൊലപാതക കുറ്റം ചുമത്തി മൂവരേയും പോലിസ് അറസ്റ്റ് ചെയ്തു.




Tags:    

Similar News