മഹാരാഷ്ട്ര മുന്‍മന്ത്രി കോണ്‍ഗ്രസ് വിട്ടു
ക്രമാതീതമായ സ്വത്ത് കണ്ടെത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ അന്വേഷണം നേരിട്ടിരുന്ന വ്യക്തിയാണ് കൃപാശങ്കര്‍ സിങ്
മുംബൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നടപടി നേരിട്ടിരുന്ന മഹാരാഷ്ട്ര മുന്‍മന്ത്രി കൃപാശങ്കര്‍ സിങ് കോണ്‍ഗ്രസ് വിട്ടു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നാണ് മുംബൈ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ കൃപാശങ്കര്‍ സിങിന്റെ വിശദീകരണം. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടുകയാണെന്നും ഉചിതമായ സമയത്ത് കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും കൃപാശങ്കര്‍ സിങ് വാര്‍ത്താ ഏജന്‍യായ പിടിഐയോട് വ്യക്തമാക്കി.
15 വര്‍ഷക്കാലം മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന കൃപാശങ്കര്‍ സിങ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.
ക്രമാതീതമായ സ്വത്ത് കണ്ടെത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ അന്വേഷണം നേരിട്ടിരുന്ന വ്യക്തിയാണ് കൃപാശങ്കര്‍ സിങ്.