രാജ്യത്ത് 24 മണിക്കൂറിനിടെ 15,968 കൊവിഡ് ബാധിതര്‍, 465 മരണം; മഹാരാഷ്ട്രയില്‍ മാത്രം 248 മരണം
ഡല്‍ഹിയില്‍ 3,947 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇന്നെലെ 68 പേരാണ് മരിച്ചത്. ഇതോടെ, ആകെ കൊവിഡ് രോഗികള്‍ 66,602 ആയി ഉയര്‍ന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15,968 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാലരലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 465 പേരാണ് കഴിഞ്ഞദിവസം രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 14,476 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഒറ്റദിവസം കൊണ്ട് മഹാരാഷ്ട്രയില്‍ മാത്രം 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6,531 ആയി. 3,214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. ഇതുവരെ 1,39,010 പേര്‍ മഹാരാഷ്ട്രയില്‍ രോഗബാധിതരായെന്നാണ് കണക്കുകള്‍ പറയുന്നത്.
ഡല്‍ഹിയില്‍ 3,947 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇന്നെലെ 68 പേരാണ് മരിച്ചത്. ഇതോടെ, ആകെ കൊവിഡ് രോഗികള്‍ 66,602 ആയി ഉയര്‍ന്നു. 2,301 പേരാണ് ഇതുവരെ മരിച്ചത്. തെലങ്കാനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9,553 ആയി. ഹൈദരാബാദില്‍ മാത്രം 652 പേര്‍ രോഗബാധിരായി. തമിഴ്‌നാട്ടില്‍ 2516 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 39 പേരാണ് മരിച്ചത്. ഇതോടെ, സംസ്ഥാനത്ത് വൈറസ് ബാധിതര്‍ 64,603 ആയി. ആകെ മരണസംഖ്യ 833 ആണ്.
രാജസ്ഥാനില്‍ ഒറ്റദിവസം കൊണ്ട് 9 മരണവും 395 പുതിയ കൊവിഡ് കേസുകളുമാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ, സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15,627 ആയി. 3049 പേര്‍ നിലവില്‍ ചികില്‍സയിലാണ്. 365 ആണ് മരണസംഖ്യ. ഗുജറാത്തില്‍ 549 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 29 പേരാണ് മരിച്ചത്. 28,429 ആണ് ആകെ കൊവിഡ് കേസുകള്‍. ഇതില്‍ 20,521 പേര്‍ രോഗമുക്തരായി. 1,711 പേര്‍ മരിച്ചു.കേരളത്ത് ഒരാഴ്ചയായി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ രേഖപ്പെടുത്തിയത് 141 പോസിറ്റീവ് കേസുകളാണ്. ഒരാഴ്ചയ്ക്കിടെ മാത്രം 829 രോഗബാധയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.