ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍(ജെഇഇ) മെയിന്‍ രണ്ടാംഘട്ട പരീക്ഷ; ആദ്യഘട്ടത്തിലെ സ്‌കോര്‍ ഉയര്‍ത്തണമെന്നാഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാം

മാര്‍ച്ച് ഏഴാണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. 2017ലോ 2018ലോ പ്ലസ്ടു പരീക്ഷ പാസായവര്‍ക്കും 2019ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കു 75 ശതമാനം മാര്‍ക്കുള്ളവരോ 75 ശതമാനം മാര്‍ക്ക് പ്രതീക്ഷിക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. പട്ടികജാതിവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 65 ശതമാനം മാര്‍ക്ക് മതി.

Update: 2019-01-20 09:52 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ഐടികള്‍, ഐഐടികള്‍, ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ എന്നിവയില്‍ ബിഇ, ബിടെക്, ബിആര്‍ക് പ്രവേശനത്തിനായുള്ള, ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍(ജെഇഇ) മെയിന്‍ രണ്ടാംഘട്ട പരീക്ഷക്ക് ഫെബ്രുവരി എട്ടു മുതല്‍ അപേക്ഷിക്കാം. മാര്‍ച്ച് ഏഴാണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. 2017ലോ 2018ലോ പ്ലസ്ടു പരീക്ഷ പാസായവര്‍ക്കും 2019ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കു 75 ശതമാനം മാര്‍ക്കുള്ളവരോ 75 ശതമാനം മാര്‍ക്ക് പ്രതീക്ഷിക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. പട്ടികജാതിവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 65 ശതമാനം മാര്‍ക്ക് മതി.

പുതുതായി പരീക്ഷ എഴുതാനാഗ്രഹിക്കുന്നവര്‍ക്കും, ജെഇഇ മെയിന്‍ ഒന്നാംഘട്ട പരീക്ഷയിലെ സ്‌കോര്‍ ഉയര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഏപ്രില്‍ ആറു മുതല്‍ മുതല്‍ 20 വരെ നടക്കുന്ന രണ്ടാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാം. ഇതിലൂടെ ആദ്യഘട്ടത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു, രണ്ടാം ഘട്ടത്തില്‍ മികച്ച സ്‌കോര്‍ നേടാന്‍ വിദ്യാര്‍ഥികള്‍ക്കു സാധിക്കും. രണ്ടാം തവണ എഴുതുന്നവരുടെ, രണ്ടു പരീക്ഷകളിലെയും മികച്ച സ്‌കോര്‍ ഏതാണോ അതായിരിക്കും പരിഗണിക്കുക. സിബിഎസ്ഇയില്‍നിന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)ഏറ്റെടുത്ത ജെഇഇ പരീക്ഷയ്ക്ക് ഇതാദ്യമായാണ് രണ്ടാമതു അവസരം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും www.jeemain.nic.in സന്ദര്‍ശിക്കുക.

Tags:    

Similar News