കൊവിഡ് സ്ഥിരീകരിച്ച മലയാളി വനിത ഗുജറാത്തില്‍ തൂങ്ങിമരിച്ച നിലയില്‍
അഹമ്മദാബാദ് ഭദ്രയില്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്തുവരികയായിരുന്നു. ഒരാഴ്ചയായി പനി വിട്ടുമാറാത്തതിനെത്തുടര്‍ന്ന് ഇവര്‍ സിവില്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തി.
അഹമ്മദാബാദ്: കൊവിഡ് സ്ഥിരീകരിച്ച മലയാളി വനിതയെ ഗുജറാത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മിനു നായരാണ് (48) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഹമ്മദാബാദ് ഭദ്രയില്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്തുവരികയായിരുന്നു. ഒരാഴ്ചയായി പനി വിട്ടുമാറാത്തതിനെത്തുടര്‍ന്ന് ഇവര്‍ സിവില്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തുകയായിരുന്നു.
രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാമ് മാധ്യമറിപോര്‍ട്ടുകള്‍. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന മിനുവിന്റെ അമ്മ പാലക്കാടും അച്ഛന്‍ തിരുവനന്തപുരവും സ്വദേശികളാണ്. മകള്‍ വിവാഹിതയായി ആസ്‌ത്രേലിയയിലാണ്. പ്ലസ്ടു വിദ്യാര്‍ഥിയായ ഒരു മകനുണ്ട്. മിനുവിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍പ്രകാരം അഹമ്മദാബാദില്‍ സംസ്‌കരിക്കും.