ബിഹാര്‍: കോണ്‍ഗ്രസും ആര്‍ജെഡിയും സീറ്റ് ധാരണയായി

40 സീറ്റില്‍ ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മല്‍സരിക്കും.ഏഴു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.

Update: 2019-03-14 08:12 GMT

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും ബിജെഡിയും ധാരണയിലെത്തി. 40 സീറ്റില്‍ ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മല്‍സരിക്കും.ഏഴു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.

കോണ്‍ഗ്രസിനും ആര്‍ജെഡിക്കും പുറമെ ഉപേന്ദ്ര ഖുഷ്‌വാഹയുടെ ആര്‍എല്‍എസ്പിക്ക് മൂന്ന് സീറ്റും ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയുടെ എച്ച്എമ്മിന്ന് രണ്ട് സീറ്റും ശരത്ത് യാദവിന്റെ ലോക്താന്ത്രിക് ജനതാദളിനും മുകേഷ് സാഹനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും ഓരോ സീറ്റുമാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.






Tags:    

Similar News