മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന ചര്‍ച്ച ഇന്ന്; അന്തിമതീരുമാനമുണ്ടായേക്കും

സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, അഹമ്മദ് പട്ടേല്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Update: 2019-11-22 02:06 GMT

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഇന്ന് അന്തിമതീരുമാനമുണ്ടായേക്കും. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, അഹമ്മദ് പട്ടേല്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതിനിടെ, ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി പവാറിന്റെ മുംബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഇരുപാര്‍ട്ടി നേതാക്കള്‍ ഒരുവട്ടംകൂടി കൂടിക്കാഴ്ച നടത്തിയ ശേഷമാവും ശിവസേനയുമായുള്ള സംയുക്ത ചര്‍ച്ച.

സിപിഎം അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസും എന്‍സിപിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നലത്തെ ചര്‍ച്ചയോടെ എന്‍സിപിയും കോണ്‍ഗ്രസും ധാരണയിലെത്തിക്കഴിഞ്ഞു. പാര്‍ട്ടികള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകൡ സമവായമുണ്ടായാല്‍ സഖ്യസര്‍ക്കാര്‍ രൂപീകരണപ്രഖ്യാപനം ഇന്നുണ്ടാവാനാണ് സാധ്യത. മൂന്ന് പാര്‍ട്ടികളുടെയും സംയുക്ത വാര്‍ത്താസമ്മേളനവുമുണ്ടായേക്കും. അതിനിടെ, കുതിരക്കച്ചവടം പേടിച്ച് ശിവസേനാ എംഎല്‍എമാരെ ഇന്ന് രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് വിവരം. സഖ്യത്തെ എതിര്‍ക്കുന്ന 17 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും കൂട്ടാക്കിയിരുന്നില്ല. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനോട് ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഒരുമിച്ചുനീങ്ങുന്നതിനോട് വഴങ്ങുകയായിരുന്നു.  

Tags:    

Similar News