യുപിയിലെ ഹിന്ദുത്വ നേതാവിന്റെ കൊല; മഹാരാഷ്ട്രയിലും അറസ്റ്റ്

നഗരത്തില്‍ ഹാര്‍ഡ്‌വെയര്‍ ബിസിനസ് നടത്തുന്ന 29കാരനായ സെയ്ദ് ആസിം അലിയാണ് അറസ്റ്റിലായത്. സെയ്ദ് അലി മുമ്പ് കമലേഷ് തിവാരിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെന്നും യുട്യൂബ് വീഡിയോ വഴി ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് ആരോപണം.

Update: 2019-10-20 02:15 GMT

നാഗ്പൂര്‍: ഉത്തര്‍പ്രദേശിലെ ഹിന്ദുസഭാ മുന്‍നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ട കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ഒരാളെ അറസ്റ്റ് ചെയ്തു. യുപി പോലിസ് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് എടിഎസ് വ്യക്തമാക്കി.

നഗരത്തില്‍ ഹാര്‍ഡ്‌വെയര്‍ ബിസിനസ് നടത്തുന്ന 29കാരനായ സെയ്ദ് ആസിം അലിയാണ് അറസ്റ്റിലായത്. സെയ്ദ് അലി മുമ്പ് കമലേഷ് തിവാരിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെന്നും യുട്യൂബ് വീഡിയോ വഴി ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് ആരോപണം. അഖില്‍ ഭാരത് ഹിന്ദുമഹാസഭയില്‍ നിന്ന് രാജിവച്ച് മറ്റൊരു പാര്‍ട്ടി രൂപീകരിച്ച കമലേഷ് തിവാരി വെള്ളിയാഴ്ച്ചയാണ് ലഖ്‌നോയില്‍ കൊല്ലപ്പെട്ടത്. കേസില്‍ ശനിയാഴ്ച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രവാചക നിന്ദ നടത്തിയതുമായി ബന്ധപ്പെട്ടു കമലേഷ് തിവാരിക്കെതിരേ വധഭീഷണി ഉണ്ടായിരുന്നു എന്ന ഭാര്യയുടെ ആരോപണം പിന്തുടര്‍ന്നാണ് പോലിസ് കേസ് അന്വേഷിക്കുന്നത്.

അതേ സമയം, കമലേഷ് തിവാരിയുടെ കൊലയ്ക്ക് പിന്നില്‍ ബിജെപി നേതാവാണെന്ന് ആരോപിച്ച് അമ്മയും സംസ്ഥാന പോലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ച് മകനും രംഗത്തെത്തിയിട്ടുണ്ട്. 

Tags:    

Similar News