മുംബൈയില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി

ഷിര്‍ദ്ദി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയ്ക്കുള്ളില്‍ വിമാനത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2019-04-30 02:12 GMT

മുംബൈ: മുംബൈ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി. സ്‌പൈസ് ജെറ്റിന്റെ ബോയിങ്ങ് 737 വിമാനം ലാന്റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് ഏതാണ്ട് 50 മീറ്ററോളം മുന്നോട്ടേക്ക് നിരങ്ങി നീങ്ങിയാണ് നിന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ദില്ലിയില്‍ നിന്ന് വിമാനം പുറപ്പെട്ടത്. ഷിര്‍ദ്ദി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയ്ക്കുള്ളില്‍ വിമാനത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് എയര്‍ ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കും. വിമാനത്തിന്റെ തുടര്‍ സര്‍വീസുകള്‍ റദ്ദാക്കി.




Tags:    

Similar News