റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ കെട്ടിടത്തിന്റെ 23ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മുംബൈയിലെ ചിഞ്ച്‌പോക്‌ലി റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ശാന്തി കമല്‍ ഹൗസിങ് സൊസൈറ്റി കെട്ടിടത്തിലെ വസതിയിലെ ജിമ്മിന്റെ ബാല്‍ക്കണിയില്‍ നിന്ന് രാവിലെ ആറോടെയാണ് പരാസ് പോര്‍വാള്‍ താഴേക്ക് ചാടിയതെന്ന് പോലിസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Update: 2022-10-20 10:36 GMT

മുംബൈ: മുംബൈയിലെ പ്രശസ്ത റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍ പരാസ് പോര്‍വാള്‍ കെട്ടിടത്തിന്റെ 23ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പോലിസ്. മുംബൈയിലെ ചിഞ്ച്‌പോക്‌ലി റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ശാന്തി കമല്‍ ഹൗസിങ് സൊസൈറ്റി കെട്ടിടത്തിലെ വസതിയിലെ ജിമ്മിന്റെ ബാല്‍ക്കണിയില്‍ നിന്ന് രാവിലെ ആറോടെയാണ് പരാസ് പോര്‍വാള്‍ താഴേക്ക് ചാടിയതെന്ന് പോലിസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 57കാരനായ പരാസ് പോര്‍വാളിന്റെ അപ്പാര്‍ട്ട്‌മെന്റിലെ ജിമ്മില്‍ നിന്ന് പോലിസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.

തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും അന്വേഷണം നടത്തരുതെന്നും കുറിപ്പില്‍ പറഞ്ഞതായി പോലിസ് പറഞ്ഞു. രാവിലെ വഴിയാത്രക്കാരന്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി സിവിക് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Similar News