പിതാവ് മതംമാറ്റം നടത്തുന്നുവെന്ന് ആരോപണം; വനിതാ ക്രിക്കറ്റര്‍ ജെമീമാ റൊഡ്രിഗസിന്റെ അംഗത്വം ഒഴിവാക്കി മുംബൈ ക്ലബ്ബ്

Update: 2024-10-22 06:54 GMT

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമീമാ റൊഡ്രിഗസിന്റെ അംഗത്വം റദ്ദാക്കി മുംബൈയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബായ ഖാര്‍ ജിംഖാന. ജെമീമയുടെ ഐഡി ഉപയോഗിച്ച് പിതാവ് ആളുകളെ മതംമാറ്റം നടത്താനുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ക്ലബ്ബിന്റെ നടപടി. ജെമീമയുടെ ഐഡി ഉപയോഗിച്ച് നിരവധി സ്ഥലങ്ങളില്‍ ക്രിസ്തുമതത്തിലേക്ക് ആളുകളെ ക്ഷണിക്കുന്ന പരിപാടികള്‍ താരത്തിന്റെ പിതാവായ ഇവാന്‍ നടത്തിയതായി ക്ലബ്ബ് ആരോപിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി മതംമാറ്റവുമായി ബന്ധപ്പെട്ട 35ഓളം പരിപാടികള്‍ ജെമീമയുടെ പദവി ഉപയോഗിച്ച് ഇവാന്‍ നടത്തിയതായി ക്ലബ് പറയുന്നു. മറ്റ് പരിപാടികള്‍ക്കെന്ന വ്യാജേന ആളെ കൂട്ടിയാണ് ഇവാന്‍ മതംമാറ്റ പരിപാടികള്‍ നടത്തിയതെന്ന് ക്ലബ്ബ് ആരോപിക്കുന്നു. 2023ലാണ് ജെമീമയ്ക്ക് ക്ലബ്ബ് അംഗത്വം നല്‍കിയത്. 2026 വരെ ആയിരുന്നു അംഗത്വം.

Tags:    

Similar News