കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പറിച്ചു; 12കാരിയെ അയല്‍വാസി തീക്കൊളുത്തി
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ചെടി പിഴുതെടുക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സിക്കന്ദറും ഭാര്യയും മകളും പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.
പട്‌ന: കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന്റെ പേരില്‍ 12 വയസുകാരിയെ അയല്‍വാസി തീക്കൊളുത്തി. ബിഹാറിലെ ബെഗുസാരായ് ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സിക്കന്ദറിന്റെ അയല്‍വാസിയാണ് പെണ്‍കുട്ടി.
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ചെടി പിഴുതെടുക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സിക്കന്ദറും ഭാര്യയും മകളും പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിക്കന്തര്‍ യാദവിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതായും അറസ്റ്റുചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ബെഗുസാരായ് ഡിഎസ്പി നിഷിത് പ്രിയ പറഞ്ഞു.