പുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന കാലപരിധി കുറച്ചു

Update: 2024-11-01 15:29 GMT

ചെന്നൈ: റെയില്‍വെയില്‍ പുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന കാലപരിധി കുറച്ചതാണ് പുതിയ നിയമത്തിലെ പ്രധാന മാറ്റം. നേരത്തെയുണ്ടായിരുന്ന 120 ദിവസത്തില്‍ നിന്ന് 60 ദിവസമാക്കിയാണ് കുറച്ചിരിക്കുന്നത്. ഇനി മുതല്‍ 60 ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ.

ഇത് സംബന്ധിച്ച് യാത്രക്കാരെ അറിയിക്കുന്നതിനായി കഴിഞ്ഞ മാസം പകുതിയോടെ റെയില്‍വെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. യാത്രക്കാര്‍ റിസര്‍വ് ചെയ്യുകയും ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്യുന്നതിന്റെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.

പുതിയ നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഇതിനോടകം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഇത് ബാധകമല്ല. അവ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് സാധരണ പോലെ യാത്ര ചെയ്യാം. അതേസമയം വിദേശ ടൂറിസ്റ്റുകള്‍ക്ക് അനുവദിക്കുന്ന 365 ദിവസത്തെ റിസര്‍വേഷന്‍ സമയപരിധി മാറ്റമില്ലാതെ തുടരും. ഇതിന് മുമ്പ് 2015ലാണ് റെയില്‍വെ റിസര്‍വേഷന്‍ സമയ പരിധി പരിഷ്‌കരിച്ചത്.




Similar News