ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല: രാഷ്ട്രീയം മതിയാക്കി ബിജെപി നേതാവ് ഹര്‍ഷ് വര്‍ധന്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനവുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹര്‍ഷ് വര്‍ധന്‍ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഷ്ട്രീയം മതിയാക്കുന്നതായി ഡോ. ഹര്‍ഷ് വര്‍ധന്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ നിന്നുള്ള എംപിയായ ഹര്‍ഷ് വര്‍ധന്, ഇന്നലെ പ്രഖ്യാപിച്ച ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിച്ചിരുന്നില്ല. ഹര്‍ഷ് വര്‍ധനു പകരം പ്രവീണ്‍ ഖണ്ഡേവാലിനെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. അഞ്ച് തവണ നിയമസഭയിലേക്കും രണ്ടു തവണ ലോക്‌സഭയിലേക്കും ജയിച്ച് 30 വര്‍ഷത്തോളം നീളുന്ന തിരഞ്ഞെടുപ്പു കരിയറിന് തിരശീലയിടുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. .