അസം മുഖ്യമന്ത്രി; നിര്‍ണായക തീരുമാനം ഇന്ന്

ഗുവാഹത്തിയില്‍ ഇന്ന്ചേ രുന്ന അസം നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് സുപ്രധാന തീരുമാനമുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2021-05-09 02:47 GMT

ഗുവാഹത്തി: അസമിലെ അടുത്ത മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഇന്നുണ്ടാവും. ഗുവാഹത്തിയില്‍ ഇന്ന്ചേ രുന്ന അസം നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് സുപ്രധാന തീരുമാനമുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തോടെ ബിജെപി മുന്നണി വിജയിച്ച് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇന്ന് ഗുവാഹത്തിയില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടാവുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

അസമില്‍ മുഖ്യമന്ത്രിക്കസേരയ്ക്കായി ഹിമന്ത ബിശ്വശര്‍മയും സര്‍ബാനന്ദ സോനോവാളും രംഗത്തുണ്ട്. രാവിലെ 11ന് ആരംഭിക്കുന്ന യോഗത്തില്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കും.ബിജെപിയുടെ അസം ചുമതലയുള്ള ബൈജയന്ത് പാണ്ടയും യോഗത്തില്‍ പങ്കെടുക്കും. ശനിയാഴ്ച ഡല്‍ഹിയിലെത്തിയ ഹിമന്ത ബിശ്വശര്‍മയുമായും സര്‍ബാനന്ദ സോനോവാളുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ആശയക്കുഴപ്പം തുടരുകയാണ്.

ഇരുവര്‍ക്കുമിടയില്‍ സമവായത്തിലൂടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2016 ലാവട്ടെ സോനോവാളിനെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. ഇത്തവണ 126 അംഗ സഭയില്‍ ബിജെപിക്ക് 60 പ്രതിനിധികളെയാണു ലഭിച്ചത്. സഖ്യകക്ഷികളായ എജിപിക്ക് ഒമ്പതും യുപിപിഎല്ലിന് ആറും സീറ്റുകള്‍ ലഭിച്ചു.

Tags:    

Similar News