മുംബൈ, ഒഡീഷ, മേഘാലയ ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാന്‍ ശുപാര്‍ശ
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ദിപങ്കര്‍ ദത്തയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നല്‍കണമെന്നാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ന്യൂഡല്‍ഹി: മുംബൈ, ഒഡീഷ, മേഘാലയ ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാന്‍ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ദിപങ്കര്‍ ദത്തയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നല്‍കണമെന്നാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അലഹബാദ് ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് സോമാദറിനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിയമിക്കണം. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖിനെ ഒഡീഷ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി നിയമിക്കാനും കൊളീജിയം തീരുമാനിച്ചു. സുപ്രിംകോടതി കൊളീജിയത്തിന്റെ തീരുമാനങ്ങള്‍ ഞായറാഴ്ച സുപ്രിംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.