ഫലസ്തീന് ഐക്യദാര്‍ഢ്യം; 'ഫലസ്തീന്‍' പ്രിന്റ് ചെയ്ത ബാഗുമായി പ്രിയങ്ക പാര്‍ലമെന്റില്‍(വീഡിയോ)

Update: 2024-12-16 08:41 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഫലസ്തീന്‍ എന്ന് പ്രിന്റ് ചെയ്ത ബാഗുമായി കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദാണ് ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഫലസ്തീന്‍ എന്ന് പ്രിന്റ് ചെയ്ത ബാഗില്‍ വെളുത്ത പ്രാവിന്റെ ചിത്രവുമുണ്ട്. ബാഗുമായി പ്രിയങ്ക ഗാന്ധി ഫോട്ടോക്ക് പോസ്സ് ചെയ്യുകയായിരുന്നു. ഫലസ്തീനുള്ള തന്റെ പിന്തുണയാണ് പ്രിയങ്ക ഇതിലൂടെ അറിയിച്ചതെന്ന് നിരവധി പേര്‍ കമന്റില്‍ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദാനിയുടെയും ചിത്രമുള്ള ബാഗ് പ്രിയങ്ക പാര്‍ലമെന്റില്‍ കൊണ്ടുവന്നതും ചര്‍ച്ചയായിരുന്നു. മോദിയും അദാനിയും കെട്ടിപ്പിടിക്കുന്ന ചിത്രമായിരുന്നു ബാഗിനു മേലുണ്ടായിരുന്നത്.


Full View

Tags:    

Similar News