തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി സിനിമ; സുപ്രീംകോടതി തീരുമാനം ഇന്ന്

നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോദിക്ക് അവതാര പുരുഷന്റെ പരിവേഷം നല്‍കുന്ന ചിത്രം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.

Update: 2019-04-09 02:21 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി റിലീസിന് ഒരുങ്ങിയ പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് അറിയിക്കാന്‍ ഹര്‍ജിക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഒരു ദിവസത്തെ സമയം സുപ്രീംകോടതി നല്‍കിയിരുന്നു.

സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനം. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മോദിക്ക് അവതാര പുരുഷന്റെ പരിവേഷം നല്‍കുന്ന ചിത്രം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.






Tags:    

Similar News