സുശാന്ത് സിങ്ങിന്റെ മരണം: നടി റിയ ചക്രവര്‍ത്തിയുടെ സഹോദരനും സുശാന്ത് സിങ്ങിന്റെ മാനേജരും അറസ്റ്റില്‍
മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇവരെ നിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഷോവിക്ക് ചക്രവര്‍ത്തിയുടെയും സാമുവല്‍ മിറാന്‍ഡയുടെയും വീടുകളില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും പോലിസും ചേര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു.
മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കിനെയും സുശാന്ത് സിങ്ങിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റുചെയ്തു. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഇരുവരെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇവരെ നിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഷോവിക്ക് ചക്രവര്‍ത്തിയുടെയും സാമുവല്‍ മിറാന്‍ഡയുടെയും വീടുകളില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും പോലിസും ചേര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു. റിയയുടെ സഹോദരന്‍ ഷോവിക്കുമായി, എന്‍സിബി മുംബൈയില്‍ അറസ്റ്റുചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സയിദ് വിലത്രയ്ക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിന് സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യം.
പോലിസിന് ലഭിച്ച മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും ചാറ്റിങ്ങുകളും മയക്കുമരുന്നുമായി ബോളിവുഡിലുള്ളവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു. റെയ്ഡില്‍ ചില രേഖകള്‍ കണ്ടെടുത്തതായും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണെന്നും എന്‍ബിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയ്ഡ് ചെയ്യാനെത്തിയപ്പോഴാണ് ചോദ്യംചെയ്യലിന് ഹാജരാവാനാവശ്യപ്പെട്ട് ഇരുവര്‍ക്കും എന്‍സിബി സമന്‍സ് നല്‍കിയത്.