തബ്‌രിസ് അന്‍സാരിയുടെ കൊലപാതകം; ജാര്‍ഖണ്ഡ് ഹൈക്കോടതി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി

Update: 2019-07-09 16:58 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്‌രീസ് അന്‍സാരിയെന്ന മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി സര്‍ക്കാരിനോടു റിപോര്‍ട്ടു തേടി. തബ്‌രിസ് അന്‍സാരിയെ കൊന്നതുമായി ബന്ധപ്പെട്ട് പങ്കജ് കുമാര്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എച്ച്‌സി മിശ്ര, ദീപക് റോഷന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ കോടതി കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും നിരീക്ഷിച്ചു.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് നല്‍കാന്‍ റാഞ്ചി എസ്എസ്പിയോട് നിര്‍ദേശിച്ച കോടതി സംഭവത്തില്‍ സര്‍ക്കാറിനോടും റിപോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകനായ രാജീവ് കുമാര്‍ പറഞ്ഞു. ജൂണ്‍ 17നാണ് 24കാരനായ തബ്‌രീസ് അന്‍സാരിയെ ഒരുകൂട്ടം ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. മണിക്കൂറുകളോളം വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ തബ്‌രീസിനെ പോലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൃത്യമായ സമയത്ത് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് തബ്‌രീസ് കൊല്ലപ്പെട്ടത്. 

Tags:    

Similar News