ഹരിയാന സ്‌കൂളില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ അടച്ചിടണമെന്ന് വനിതാ കമ്മീഷന്‍

Update: 2024-11-09 06:02 GMT

ചണ്ഡിഗഡ്: ഹരിയാന സ്‌കൂളില്‍ മൂന്ന് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ സ്‌കൂള്‍ അടച്ചിടാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ആരോപണത്തിന് ശേഷം സ്‌കൂള്‍ സന്ദര്‍ശിച്ച കമ്മീഷനാണ് സ്‌കൂള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയത്. മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ സ്‌കൂള്‍ അടച്ചിടാനാണ് നിര്‍ദ്ദേശം. ഗുഡ്ഗാവ് പ്രീസ്‌കൂള്‍ പരിസരത്ത് വച്ചാണ് പ്രതി മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു. പ്രതിക്കെതിരേ പോക്‌സോ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ പരിസരത്തെത്തിയ ഡെലിവറി ബോയിയാണ് കുറ്റം നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഒക്ടബോര്‍ 29നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി രജിസ്ട്രര്‍ ചെയ്തത്. അന്വേഷണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ ഭാട്ടിയ അറിയിച്ചു. ഇതേ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയത്.


Tags:    

Similar News