കാഞ്ചന്‍ജംഗ കൊടുമുടി കയറുന്നതിനിടെ ഇന്ത്യക്കാരായ രണ്ടു പര്‍വതാരോഹകര്‍ മരിച്ചു
കാഠ്മണ്ഡു: ലോകത്തിലെ മൂന്നാമത്തെ ഉയരംകൂടിയ കൊടുമുടിയായ നേപാളിലെ കാഞ്ചന്‍ജംഗ കൊടുമുടി കയറുന്നതിനിടെ ഇന്ത്യക്കാരായ രണ്ടു പര്‍വതാരോഹകര്‍ മരിച്ചു.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിപ്ലബ് ബൈദ്യ(48), കുന്ദല്‍ കര്‍നാര്‍(46) എന്നിവരാണ് മരിച്ചത്. 28,169 അടി ഉയരം കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ ഓക്‌സിജന്‍ കുറവുമൂലമാണ് ബിപ്ലബ് ബൈദ്യ മരിച്ചത്. എന്നാല്‍ കയറുന്നതിനിടെ 26,246 അടി മുകളിലെത്തിയപോഴാണ് കുന്ദല്‍ കര്‍നാര്‍ മരിച്ചത്.