മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖി ഏറെ പിന്നില്‍; ആദിത്യ താക്കറെയുടെ അനന്തരവന് വന്‍ ലീഡ്

Update: 2024-11-23 07:25 GMT

മുംബൈ: കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ പിന്നില്‍. ശിവസേനാ നേതാവ് ആദിത്യ താക്കെറെയുടെ അനന്തരവനായ വരുണ്‍ സര്‍ദേശായിയാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. ശിവസേനാ(യുബിടി)സ്ഥാനാര്‍ത്ഥിയാണ് വരുണ്‍. ഉദ്ധവ് താക്കെറെയുടെയും അനന്തരവനാണ് വരുണ്‍ സര്‍ദേശായി. ബാന്ധ്രാ ഈസ്റ്റ് അസംബ്ലി നിയമസഭാമണ്ഡലത്തിലാണ് സീഷാന്‍ സിദ്ദിഖി മല്‍സരിക്കുന്നത്.വാന്ദ്രാ ഈസ്റ്റില്‍ നിന്ന് 2019ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് വിജയിച്ചത്.തുടര്‍ന്ന് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് അജിത് പവാറിന്റെ എന്‍സിപിയില്‍ ചേരുകയായിരുന്നു.

നിലവില്‍ സര്‍ദേശായി 17,000 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ സീഷാന്‍ സിദ്ദിഖി 13,000 വോട്ടുകള്‍ മാത്രമാണ് നേടിയത്. ഇവിടെ മൂന്നാം സ്ഥാനത്തുള്ളത് രാജ് താക്കെറെയുടെ എംഎന്‍എസ്സിന്റെ തൃപ്തി ബാല്‍ സാവന്താണ്.വാന്ദ്രാ ഈസ്റ്റില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായിരുന്നു സീഷാന്‍ സിദ്ദിഖി. ഗുണ്ടാതലവന്‍ രവി ബിഷ്‌ണോയി സംഘം അടുത്തിടെയാണ് ബാബാ സിദ്ദിഖിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ഉറ്റസുഹൃത്തായിരുന്നു ബാബാ സിദ്ദിഖി. സഹതാപതരംഗത്തില്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് എന്‍സിപി സീഷാന് ഇവിടെ സീറ്റ് നല്‍കിയത്.




Tags:    

Similar News