ഏക സിവില്‍കോഡ്: സ്വകാര്യബില്‍ അവതരണത്തില്‍നിന്ന് ബിജെപി എംപി വീണ്ടും പിന്‍മാറി

ബില്‍ അവതരണത്തിനായി സഭാ അധ്യക്ഷന്‍ രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപി ഡോ. കിറോഡി ലാല്‍ മീണയെ ക്ഷണിച്ചെങ്കിലും അദ്ദേഹം സീറ്റിലുണ്ടായിരുന്നില്ല.

Update: 2020-03-13 09:32 GMT
ഏക സിവില്‍കോഡ്: സ്വകാര്യബില്‍ അവതരണത്തില്‍നിന്ന് ബിജെപി എംപി വീണ്ടും പിന്‍മാറി

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ദേശീയതലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന് നിര്‍ദേശിക്കുന്ന സ്വകാര്യബില്‍ അവതരണത്തില്‍നിന്ന് ബിജെപി എംപി വീണ്ടും പിന്‍മാറി. ബില്‍ അവതരണത്തിനായി സഭാ അധ്യക്ഷന്‍ രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപി ഡോ. കിറോഡി ലാല്‍ മീണയെ ക്ഷണിച്ചെങ്കിലും അദ്ദേഹം സീറ്റിലുണ്ടായിരുന്നില്ല.

ഇത് രണ്ടാംതവണയാണ് ഇതേ ബില്‍ അവതരണത്തില്‍ നിന്നും മീണ പിന്‍മാറുന്നത്. ഈ ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് അഭ്യര്‍ഥിച്ച് സിപിഎം രാജ്യസഭാ ഉപനേതാവ് എളമരം കരിം രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്ത് നല്‍കിയിരുന്നു. 

Tags:    

Similar News