കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

Update: 2019-02-19 16:11 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ജയ്റ്റിലി. നിലവില്‍ ഒമ്പതു ശതമാനമുള്ള ക്ഷാമബത്തയാണ് മൂന്നു ശതമാനം വര്‍ധിപ്പിച്ചത്. 48.41 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണകരമാവുന്ന നടപടി, ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണു വര്‍ധിപ്പിച്ചത്. 

Tags:    

Similar News