കേന്ദ്ര കൃഷിസഹമന്ത്രി കൈലാഷ് ചൗധരിക്കും കൊവിഡ്
രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
ജയ്പൂര്‍: കേന്ദ്ര കൃഷിസഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ 'ഭാഭിജി പപ്പടം' കഴിച്ച് വൈറസ് ബാധയെ പ്രതിരോധിക്കാമെന്ന് അവകാശപ്പെട്ട കേന്ദ്ര ജലവിഭവ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൈലാഷ് ചൗധരിയുടെ പരിശോധനാഫലം പുറത്തുവന്നത്. കൈലാഷ് ചൗധരി തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
बीती रात शुरूआती लक्षण दिखने पर मेरे स्वास्थ्य परीक्षण के तहत कोरोना पॉज़िटिव की रिपोर्ट आई है। कृपया बीते कुछ दिनों में मुझसे सम्पर्क में आए सभी मित्रगण अपने परिजनों से दूरी बनाए रखें एवं अपना स्वास्थ्य परीक्षण कराएं। मेरे स्वास्थ्य की जानकारी लेने वाले सभी शुभचिंतकों का आभार।
— Kailash Choudhary (@KailashBaytu) August 8, 2020
തനിക്ക് പനിയും ശ്വാസമെടുക്കുന്നതില്‍ പ്രശ്‌നങ്ങളുമുണ്ട്. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികില്‍സ നടക്കുകയാണ്. താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാ സുഹൃത്തുക്കളും പരിശോധനയ്ക്കുവിധേയമാവണമെന്നും കുടുംബാംഗങ്ങളുമായി അകലം പാലിക്കണമെന്നും സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും അദ്ദേഹം പറഞ്ഞു. ജോധ്പൂരിലെ ആശുപത്രിയിലാണ് കേന്ദ്രമന്ത്രി ചികില്‍സയിലുള്ളത്. പാര്‍ലമെന്റ് മണ്ഡലമായ ജയ്‌സാല്‍മീറില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.