ഡിഎംകെ- ബിജെപി ബന്ധം: ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറെന്ന് സ്റ്റാലിന്‍
പ്രധാനമന്ത്രി മോദിയോ, തമിഴ്‌സൈ സൗന്ദര്‍രാജനോ താന്‍ തിരഞ്ഞെടുപ്പിനുശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നു തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. അതേസമയം, ആരോപണം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവരും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും സ്റ്റാലിന്‍ വെല്ലുവിളിച്ചു.
ചെന്നൈ: ഡിഎംകെ നേതൃത്വം ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ തമിഴ്‌സൈ സൗന്ദര്‍രാജന്റെ പ്രസ്താവന തള്ളി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. പ്രധാനമന്ത്രി മോദിയോ, തമിഴ്‌സൈ സൗന്ദര്‍രാജനോ താന്‍ തിരഞ്ഞെടുപ്പിനുശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നു തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. അതേസമയം, ആരോപണം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവരും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും സ്റ്റാലിന്‍ വെല്ലുവിളിച്ചു. തൂത്തുക്കുടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്റ്റാലിന്‍ ബിജെപിയുമായി ചര്‍ച്ചകളിലാണെന്ന് തമിഴ്‌സൈ പറഞ്ഞത്.
ഡിഎംകെയുമായി ബിജെപി ചര്‍ച്ച നടത്തിയെന്നും അടുത്ത സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിപദം വാഗ്ദാനം ചെയ്തുവെന്നുമാണ് തമിഴ്‌സൈ സൗന്ദര്‍രാജന്‍ പറഞ്ഞത്. എന്നാല്‍, തമിഴ്‌സൈ പറഞ്ഞത് നുണയാണെന്നും തോല്‍വിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതു ബിജെപിയുടെ പതിവുപരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിയെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത് ഡിഎംകെയാണ്. ഒരു രാഷ്ട്രീയകുടുംബത്തില്‍ ജനിച്ച തമിഴ്‌സൈ ഇത്തരത്തില്‍ തരംതാഴുന്നത് വേദാനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവുമായി സ്റ്റാലിന്‍ നടത്തിയ ചര്‍ച്ചയാണ് ബാന്ധവത്തിന് അടിസ്ഥാനമായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.