യെസ് ബാങ്ക് ഇടപാട്: റാണാ കപൂറിന്റെ മകളെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇന്നലെ പുലര്‍ച്ചെയാണ് റാണാ കപൂറിനെ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റുചെയ്തത്. അദ്ദേഹത്തെ ബുധനാഴ്ച വരെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.

Update: 2020-03-09 05:42 GMT

മുംബൈ: അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ മകള്‍ റോഷ്‌നി കപൂറിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. ലണ്ടനിലേക്ക് പോവാനായി മുംബൈ വിമാത്താവളത്തിലെത്തിയപ്പോഴാണ് തടഞ്ഞത്. നേരത്തെ റാണാ കപൂറിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവ ചൂണ്ടിക്കാട്ടിയാണ് നടപടി.

കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇന്നലെ പുലര്‍ച്ചെയാണ് റാണാ കപൂറിനെ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റുചെയ്തത്. അദ്ദേഹത്തെ ബുധനാഴ്ച വരെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. റാണ കപൂര്‍ അറസ്റ്റിലായതിന് പിന്നാലെ റാണയുടെ മക്കളുടെ ഡല്‍ഹിയിലെയും മുംബൈയിലെയും വീടുകളിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് പെണ്‍മക്കളുടെ പേരിലുള്ള ഉടമസ്ഥതയിലുള്ള ഡൊയിറ്റ് എന്ന കമ്പനിക്ക് 600 കോടി രൂപ വായ്പ നല്‍കിയതായാണ് കേസ്.

യെസ് ബാങ്കിനെതിരായ ജനങ്ങളുടെ പ്രകോപനത്തോടെ റാണ കപൂര്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നാണ് കപൂറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നത്. റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ ഉപയോക്താക്കള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി നിജപ്പെടുത്തി. ഏപ്രില്‍ മൂന്നുവരെയാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നിലവിലുള്ളത്.

Tags:    

Similar News