പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ അഞ്ച് യുവാക്കള്‍ പിടിയില്‍

ഈസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി രാഹുല്‍ (24), ഏലൂര്‍ മഞ്ഞുമ്മല്‍ സ്വദേശി ആകാശ് (23), കുറ്റിക്കാട്ട് കര സ്വദേശികളായ യദുകൃഷ്ണന്‍ (21), വിജിന്‍ (23), ആലങ്ങാട് പാനായിക്കുളം സ്വദേശി അഷ്‌കര്‍ (25) എന്നിവരെയാണ് ആലുവ പോലിസ് പിടികൂടിയത്

Update: 2022-05-13 05:01 GMT

കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലിസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ അഞ്ച് യുവാക്കള്‍ പിടിയില്‍. ഈസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി രാഹുല്‍ (24), ഏലൂര്‍ മഞ്ഞുമ്മല്‍ സ്വദേശി ആകാശ് (23), കുറ്റിക്കാട്ട് കര സ്വദേശികളായ യദുകൃഷ്ണന്‍ (21), വിജിന്‍ (23), ആലങ്ങാട് പാനായിക്കുളം സ്വദേശി അഷ്‌കര്‍ (25) എന്നിവരെയാണ് ആലുവ പോലിസ് പിടികൂടിയത്.

ബുധനാഴ്ച രാത്രി ആലുവ മാര്‍ക്കറ്റിനു സമീപം വാഹന പരിശോധനയ്ക്കിടെ അപകടമായ രീതിയില്‍ ഓമ്‌നി വാന്‍ ഓടിച്ചു വരുന്നത് കണ്ട് തടഞ്ഞ് പരിശോധന നടത്തിയപ്പോള്‍ അതിലുണ്ടായിരുന്ന അഞ്ച് പേരും പോലിസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും, ദേഹത്ത് തള്ളി കയര്‍ത്ത് സംസാരിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Similar News