നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കറുകുറ്റി കൊമേന്ത ഭാഗത്ത് സിജോ (ഊത്തപ്പന്‍ സിജാ 34) യെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
കൊച്ചി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി കൊമേന്ത ഭാഗത്ത് സിജോ (ഊത്തപ്പന്‍ സിജാ 34) യെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പോലിസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം, കൊലപാതക ശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 64 പേരെ ജയിലിലടച്ചു. 36 പേരെ നാടു കടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്പി പറഞ്ഞു.