റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

നാട്ടുക്കാരാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. അതുവഴി കടന്നു വരികയായിരുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനെ ടീഷര്‍ട്ട് ഊരിവീശി നാട്ടുകാര്‍ നിര്‍ത്തുകയായിരുന്നു.

Update: 2019-07-06 06:27 GMT

താനൂര്‍: താനൂര്‍ ചിറക്കല്‍ ഭാഗത്തുള്ള റെയില്‍ പാളത്തില്‍ വിള്ളല്‍. രാവിലെ അതുവഴി വന്ന നാട്ടുക്കാരാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. അതുവഴി കടന്നു വരികയായിരുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനെ ടീഷര്‍ട്ട് ഊരിവീശി നാട്ടുകാര്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളം താല്‍ക്കാലികമായി നന്നാക്കുകയും ചെയ്തു.ഇതേ തുടര്‍ന്ന ഒന്നര മണിക്കൂറോളം ഇവിടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതുവഴി പോകുന്ന ട്രെയിനുകള്‍ വേഗത കുറച്ചാണ് പോകുന്നത്. ട്രാക്ക് നന്നാക്കുന്നതിനായി വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    

Similar News