വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ്

Update: 2021-02-20 14:29 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 151 പേര്‍ രോഗമുക്തി നേടി. 138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ് ബാധിച്ചു. രണ്ടുപേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26073 ആയി. 24,291 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1506 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1,262 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മുട്ടില്‍ സ്വദേശികളായ 14 പേര്‍, ബത്തേരി 13 പേര്‍, മാനന്തവാടി 11 പേര്‍, മീനങ്ങാടി, മൂപ്പൈനാട് 9 പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പ്പള്ളി, തിരുനെല്ലി 8 പേര്‍ വീതം, അമ്പലവയല്‍, എടവക, പനമരം, തവിഞ്ഞാല്‍, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 5 പേര്‍ വീതം, കല്‍പ്പറ്റ, കോട്ടത്തറ, മേപ്പാടി 4 പേര്‍ വീതം, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പൂതാടി 3 പേര്‍ വീതം, നെന്മേനി, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണാടകയില്‍നിന്നും വന്ന അമ്പലവയല്‍, പുല്‍പ്പള്ളി സ്വദേശികളും, ഗള്‍ഫില്‍ നിന്നും വന്ന മൂന്നു പൊഴുതന സ്വദേശികളുമാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമെത്തി രോഗ ബാധിതരായത്.

151 പേര്‍ക്ക് രോഗമുക്തി

നെന്മേനി സ്വദേശികളായ 4 പേര്‍, മേപ്പാടി, പുല്‍പ്പള്ളി 3 പേര്‍ വീതം, അമ്പലവയല്‍, ബത്തേരി 2 പേര്‍ വീതം, പനമരം, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികില്‍സയിലുള്ള 133 പേരുമാണ് രോഗമുക്തരായത്.

349 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 349 പേരാണ്. 714 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5940 പേര്‍. ഇന്ന് പുതുതായി 24 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍നിന്ന് ഇന്ന് 1346 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 276206 സാംപിളുകളില്‍ 271104 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 245031 നെഗറ്റീവും 26073 പോസിറ്റീവുമാണ്.

Tags:    

Similar News