കോഴിക്കോട്: കൊഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്‌ഫോമില്‍ നിന്നും 15.750 കിലോ കഞ്ചാവ് പിടികൂടി. പോളിത്തീന്‍ കവറുകളിലാക്കി ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ട്രെയിന്‍ മാര്‍ഗം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തു സജീവമായതിനെ തുടര്‍ന്ന് എക്‌സൈസും ആര്‍പിഎഫും പരിശോധന നടത്തിയത്. ലഹരി വസ്തുക്കളുടെ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നായിരുന്നു സംയുക്ത പരിശോധന.
കഞ്ചാവിന്റെ ഉടമയെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്ത് ബാബു സി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രജിത്ത് എ, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, എം സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗാധരന്‍, മുഹമ്മദ് അബ്ദുള്‍ റഹൂഫ്, കോഴിക്കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ കുമാര്‍, ശ്രീനാരായണന്‍, ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.