വയനാട്ടില്‍ 17 പുതിയ രോഗികള്‍; ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ്

സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് രോഗം പിടിപ്പെട്ടു. നല്ലൂര്‍നാട് സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആറു വയസ്സുള്ള കുട്ടിയും 25, 22 വയസുള്ള രണ്ട് സ്ത്രീകകള്‍ക്കുമാണ് ചൊവ്വാഴ്ച്ച സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.

Update: 2020-07-21 13:24 GMT

കല്‍പ്പറ്റ: ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 17 പേര്‍ക്ക് വയനാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തി നേടി. കൊവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജോലിചെയ്യുന്ന 30കാരിയായ സ്റ്റാഫ് നഴ്സിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് രോഗം പിടിപ്പെട്ടു. നല്ലൂര്‍നാട് സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആറു വയസ്സുള്ള കുട്ടിയും 25, 22 വയസുള്ള രണ്ട് സ്ത്രീകകള്‍ക്കുമാണ് ചൊവ്വാഴ്ച്ച സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.

ജില്ലയില്‍ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 312 ആയി. 178 പേര്‍ ജില്ലയിലും 3 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂരിലുമാണ് ചികില്‍സയിലുള്ളത്. ഇതുവരെ 127 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശിയേയും തൃശൂര്‍ സ്വദേശിയേയും അതത് ജില്ലകളിലെ ചികില്‍സാകേന്ദ്രത്തിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍:

ജൂലൈ മൂന്നിന് ഖത്തറില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ 32- കാരന്‍, ജൂണ്‍ 30 ന് അബൂദബിയില്‍നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശിയായ 27 കാരന്‍, ജൂലൈ 8 ന് ദുബയില്‍നിന്ന് വന്ന പുഴമുടി സ്വദേശിയായ 37-കാരന്‍, ജൂലൈ നാലിന് മുംബൈയില്‍നിന്നെത്തിയ പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശിയായ 32-കാരന്‍, ജൂലൈ ഏഴിന് ബംഗളൂരുവില്‍നിന്ന് വന്ന മേപ്പാടി സ്വദേശിയായ 34-കാരന്‍, ജൂലൈ 12 ന് ഹൈദരാബാദില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശിയായ 24-കാരന്‍, ജൂലൈ 8 ന് ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന പനമരം സ്വദേശിയായ 30-കാരന്‍, ജൂലൈ 17 ന് ബംഗളൂരുവില്‍നിന്ന് വന്ന മേപ്പാടി സ്വദേശിയായ 31 -കാരന്‍, ജൂലൈ 10ന് ഹൈദരാബാദില്‍നിന്ന് വന്ന തൃശ്ശിലേരി സ്വദേശിയും ട്രക്ക് ഡ്രൈവറുമായ 48-കാരനും 40 കാരിയായ ഭാര്യയും, അയല്‍ ജില്ലകളില്‍ യാത്ര ചെയ്തു തിരിച്ചു വന്ന തൊണ്ടര്‍നാട് സ്വദേശിയായ 24കാരന്‍, പേരിയ സ്വദേശിയായ 46 കാരന്‍, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള തൃക്കൈപ്പറ്റ സ്വദേശി 46 കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവര്‍:

കാവുമന്ദം സ്വദേശി (33), ആനപ്പാറ സ്വദേശി (37), കാക്കവയല്‍ സ്വദേശി (34), മഞ്ഞുറ സ്വദേശി (22), പടിഞ്ഞാറത്തറ സ്വദേശി (39), ബത്തേരി സ്വദേശി (24), പുല്‍പ്പള്ളി സ്വദേശി (48), മുട്ടില്‍ സ്വദേശി (37), കൃഷ്ണഗിരി സ്വദേശി (42), എടവക സ്വദേശി (28), മില്ലുമുക്ക് സ്വദേശി (48), മാനന്തവാടി സ്വദേശി (39), ബംഗാള്‍ സ്വദേശി (24), ബൈരക്കുപ്പ സ്വദേശി (75) എന്നിവരും തിരുവനന്തപുരത്തും പാലക്കാട്ടും ചികില്‍സയിലുണ്ടായിരുന്ന രണ്ടുപേരും രോഗം ഭേദമായി ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

പുതുതായി നിരീക്ഷണത്തില്‍ 165 പേര്‍:

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച പുതുതായി നിരീക്ഷണത്തിലായത് 165 പേരാണ്. 285 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3073 പേര്‍. ജില്ലയില്‍നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 13488 സാമ്പിളുകളില്‍ 11,905 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11,593 നെഗറ്റീവും 312 പോസിറ്റീവുമാണ്. 

Tags:    

Similar News