28 കിലോഗ്രാം കഞ്ചാവ് കുഴിച്ചിട്ട നിലയില്‍; പ്രതിയെ പിടിക്കൂടി

തൃശൂര്‍ സിറ്റി ഷാഡോ പോലിസ് പ്രത്യേക അന്വേഷണ സംഘവും മാള സിഐ സജിന്‍ ശശി, എസ് ഐ എ വി ലാലു, എ എസ് ഐ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Update: 2020-05-19 10:44 GMT

മാള: മാള പുത്തന്‍ചിറ പൊരുന്നക്കുന്നില്‍ 28 കിലോഗ്രാം കഞ്ചാവ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പുത്തൂര്‍ സ്വദേശി തെക്കെയില്‍ ഷിജോ (26) യുടെ ഭാര്യയുടെ വീട്ടുവളപ്പിലാണ് കിണറിനോട് ചേര്‍ന്ന് കഞ്ചാവ് പൊതികള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ സി ഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പോലിസ് പ്രത്യേക അന്വേഷണ സംഘവും മാള സിഐ സജിന്‍ ശശി, എസ് ഐ എ വി ലാലു, എ എസ് ഐ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഷിജോ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

13 ബാഗുകളിലായി കുഴിച്ചിട്ടിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. വൈകീട്ട് അഞ്ച് മണിയോടെയാണ് പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ പൊരുന്നക്കുന്നില്‍ തിരച്ചില്‍ നടത്തിയത്. കിണറിന് സമീപം മണ്ണ് കൂടികിടക്കുന്നത് കണ്ടത് സംശയത്തിനിടയാക്കി. തുടര്‍ന്നാണ് മണ്ണ് നീക്കം ചെയ്തത്. പ്രതിയെ എറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായാണ് വിവരം. പോലിസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തി. രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കുഴിച്ചിട്ടത് കണ്ടെത്താനായത.്



Tags:    

Similar News