എറണാകുളത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സുരേഷിനെ പോലിസ് അറസ്റ്റ് ചെയ്തു.
കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയ് ആണ് മരിച്ചത്. രാത്രി ആറുമണിയോടെയാണ് സംഭവം. താമസിച്ചിരുന്ന ഹോട്ടലില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സുരേഷിനെ പോലിസ് അറസ്റ്റ് ചെയ്തു. സുരേഷിന്റെ ഭാര്യയുമായി അജയനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പോലിസ് പറഞ്ഞു