സിഐയെ പ്രതി വെട്ടിപ്പരിക്കേല്‍പിച്ചു

Update: 2019-07-06 18:32 GMT

കല്ലമ്പലം: കൊലപാതക കേസിലെ പ്രതി കൈവശം വച്ച വാഹനം പിടിച്ചെടുക്കാന്‍ പോയ കല്ലമ്പലം സിഐയെ പ്രതി വെട്ടിപ്പരിക്കേല്‍പിച്ചു. വെമ്പായം സ്വദേശി സമീര്‍ഷയാണ് വെട്ടുകത്തി ഉപയോഗിച്ച് സിഐയെ വെട്ടിയത്. മുതുകില്‍ പരിക്കേറ്റ സിഐയെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരമാണ് സംഭവം. പ്രതിയുടെ വീട്ടിലെത്തി വാഹനം പിടിച്ചെടുക്കാന്‍ ചെന്നതായിരുന്നു കല്ലമ്പലം പോലിസ്. എന്നാല്‍ അപ്രതീക്ഷിതമായി പ്രതി വെട്ടുകത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലിസിന് നേരെ വെട്ടുകത്തി വീശി. ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിനിടെ സിഐയുടെ മുതുകില്‍ വെട്ടേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന പോലിസ് പ്രതിയെ പിടികൂടി വെഞ്ഞാറമൂട് പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

Tags:    

Similar News