യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി; വാഹനം പിടിച്ചെടുത്ത് ആര്‍ടിഒ

Update: 2024-05-29 04:56 GMT

ആലപ്പുഴ: ആവേശം സിനിമയിലെ അമ്പാന്‍ സ്‌റ്റൈലില്‍, സഫാരി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളൊരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച വാഹനം പൊതുനിരത്തില്‍ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി. വാഹനത്തില്‍ കുളിച്ചു, യാത്ര ചെയ്തു, കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തു, വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആര്‍ടിഒയുടെ വിശദീകരണം. എന്നാല്‍ വരുമാന മാര്‍ഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബര്‍ സഞ്ജു ടെക്കി പറഞ്ഞു.





Tags:    

Similar News