നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ചിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹരജി നല്‍കിയത്.
കൊച്ചി: നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.കേസിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി വാദത്തിനിടയില്‍ പറഞ്ഞു.മെമ്മറി കാര്‍ഡില്‍ ക്രിത്രിമം നടന്നിട്ടുണ്ടോയന്ന് അറിയണമെന്ന് ആക്രമത്തിനിരയായ നടി കോടതിയെ അറിയിച്ചു.നീതി ഉറപ്പാക്കാന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു.
ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി കോടതി അംഗീകരിച്ചു.മിറര്‍ ഇമേജുകള്‍ താരതമ്യം ചെയ്താല്‍ തന്നെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാന്‍ പറ്റുമെന്നും ഫൊറന്‍സിക് പരിശോധനയുടെ ആവശ്യമില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ വിഷയത്തില്‍ വിദ്ധഗ്ധ അഭിപ്രായം തേടേണ്ടത് സാങ്കേതിക വിദഗ്ധരോടാണെന്നും മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ഹരജി വിധി പറയാനായി കോടതി മാറ്റിയത്.