അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന:ദിലീപിന്റെയടക്കം പ്രതികളുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് അന്വേഷണ സംഘം

ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി.തിരുവനന്തപരും ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് കോടതി നേരിട്ട് അയക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു

Update: 2022-02-02 05:50 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോനയ്ക്ക് വിധേയമാക്കണമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം.ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.തിരുവനന്തപരും ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യം. കോടതി നേരിട്ട് പരിശോധന ലാബിലേക്ക് അയക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

ദിലീപും കൂട്ടു പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വധഗൂഢാലോചന തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമായ മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ ഹാജരാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യുഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഉപഹരജിയെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ദിലീപിന്റെ അടക്കം ആറു ഫോണുകള്‍ ഇവര്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിയിരുന്നു.തുടര്‍ന്നാണ് കോടതി ഇത് തുടര്‍ നടപടികള്‍ക്കായി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയത്.ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

Tags:    

Similar News