നാല് ഉദ്യോഗസ്ഥർക്ക് കൊവിഡ്; അടൂർ എക്സൈസ് ഓഫീസ് അടച്ചു
രോഗം ബാധിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പത്തനംതിട്ട: അടൂരിൽ എക്സൈസ് ഓഫീസിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എക്സൈസ് ഓഫീസ് അടച്ചു. ഇൻസ്പെക്ടർ ഉൾപ്പടെ നാല് ഉദ്യോഗസ്ഥർക്കാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് (70), കാസർഗോഡ് ചാലിങ്കാൽ സ്വദേശി പി ഷംസുദ്ദീൻ (53) എന്നിവരാണ് മരിച്ചത്.