കോഴിക്കോട് ഗവ. ലോ കോളജിലെ എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരേ എഐഎസ്എഫ്

കഴിഞ്ഞ കുറേ നാളുകളായി കോളജ് കാംപസിനകത്ത് എസ്എഫ്‌ഐ ഉയര്‍ത്തുന്ന ഏക സംഘടനാവാദം വിദ്യാര്‍ഥികളുടെ സൈ്വര്യ ജീവിതത്തേയും പഠനത്തെയും സാരമായി ബാധിക്കുന്നു.

Update: 2022-02-26 14:48 GMT

കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളജിലെ എസ്എഫ്‌ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായി പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും എഐഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറേ നാളുകളായി കോളജ് കാംപസിനകത്ത് എസ്എഫ്‌ഐ ഉയര്‍ത്തുന്ന ഏക സംഘടനാവാദം വിദ്യാര്‍ഥികളുടെ സൈ്വര്യ ജീവിതത്തേയും പഠനത്തെയും സാരമായി ബാധിക്കുന്നു. കഴിഞ്ഞ മൂന്നു മാസക്കാലത്തിനിടെ എണ്ണമറ്റ അക്രമപരമ്പരകളാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കാംപസിനകത്ത് അരങ്ങേറിയത്. വെള്ളിയാഴ്ച വൈകീട്ട് എഐഎസ്എഫ് യൂനിറ്റ് ഭാരവാഹികളായ ഡെല്‍വിന്‍ അഗസ്റ്റിനും അനുജസിനും നേരെ നടന്ന അക്രമം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

ഈ വിഷയങ്ങളില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന പ്രവണത എസ്എഫ്‌ഐ അവസാനിപ്പിക്കണമെന്നും കോളജിലെ പ്രബുദ്ധരായ വിദ്യാര്‍ഥി സമൂഹം ഇതിനെതിരേ രംഗത്തു വരണമെന്നും എഐഎസ്എഫ് ജില്ലാ ഭാരവാഹികളായ അശ്വിന്‍ മനോജ്, ബി ദര്‍ശിത്ത് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News