എകെജി സെന്റര്‍ ആക്രമണം; സൃഷ്ടിക്കുന്നത് ഭാവനക്ക് അനുസരിച്ചുള്ള തിരക്കഥ: ഷാഫി പറമ്പില്‍

യൂത്ത് കോണ്‍ഗ്രസിനെതിരായ ആരോപണം സിപിഎമ്മിന്റെ ജല്‍പ്പനം മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

Update: 2022-09-11 16:43 GMT

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ പോലിസ് കേസന്വേഷണം നടത്തേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാകണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഇപ്പോള്‍ സൃഷ്ടിക്കുന്നത് ഭാവനക്ക് അനുസരിച്ചുള്ള തിരക്കഥയാണ്. അത് ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസിനെതിരായ ആരോപണം സിപിഎമ്മിന്റെ ജല്‍പ്പനം മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയില്‍ വിറളി പിടിച്ചവരുടെ ജല്പനങ്ങളായി കണ്ടു തള്ളികളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്കിടയിലായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ പ്രതിയെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചതായി പ്രചാരണങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം.

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. പ്രതി എന്ന് സംശയിക്കുന്ന യുവാവ് ഇപ്പോള്‍ പോലിസ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നുമാണ് റിപോര്‍ട്ട്.

Similar News