ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യം
കോഴിക്കോട് സ്വദേശി ഷെല്‍മി (37) ആണ് ചന്തിരൂരിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ ഷെല്‍മി ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ചന്തിരൂരിലെ വാടക വീട്ടില്‍ നിന്നും ബസ് സ്റ്റോപ്പിലെത്തി നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറുന്നതിനിടെയാണ് അപകടം
അരൂര്‍: ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യം. കോഴിക്കോട് സ്വദേശി ഷെല്‍മി (37) ആണ് ചന്തിരൂരിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.ചന്തിരൂര്‍ ഔവ്വര്‍ ലേഡി മേഴിസി ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് മുന്നില്‍ ആണ് അപകടം നടന്നത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ ഷെല്‍മി ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ചന്തിരൂരിലെ വാടക വീട്ടില്‍ നിന്നും ബസ് സ്റ്റോപ്പിലെത്തി നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറുന്നതിനിടെ പിന്നാലെ മീന്‍ കയറ്റി വന്ന കണ്ടയ്നര്‍ ലോറി ബസിന് പിന്നിലിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയിലേക്ക് ഷെല്‍മി തെറിച്ച് വീഴുകയായിരുന്നു.. ഭാര്യയെ യാത്രയാക്കാനെത്തിയ സിനോജ് എതിര്‍വശത്ത്നോക്കി നില്‍ക്കെയാണ് ദാരുണാ അപകടം നടന്നത്.എരമല്ലൂര്‍ -എറണാകുളം സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍ പറ്റി. അപകടത്തെ തുടര്‍ന്ന് ദേശിയ പാതയില്‍ ഒരു മണിക്കൂറോളം ദേശിയ പാതയില്‍ രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടായി.