ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജ്: ജൂലൈ ഒന്നു മുതല്‍ ഒപികള്‍ സാധാരണ നിലയിലാകും
ഇതിനോടൊപ്പം തന്നെ ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള യുഎച്ച്ഐഡി വിതരണവും പുനരാരംഭിക്കുന്നതാണ്. പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 3 മണി വരെ ആയിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു
ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതും ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ലഘൂകരിച്ചതും കണക്കിലെടുത്ത് ജൂലൈ ഒന്നു മുതല്‍ ഗവ ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ പി വിഭാഗങ്ങളുടെ പ്രവര്‍ത്തനം സാധാരണ രീതിയിലേയ്ക്ക് മാറുന്നു.
ഇതിനോടൊപ്പം തന്നെ ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള യുഎച്ച്ഐഡി വിതരണവും പുനരാരംഭിക്കുന്നതാണ്. പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 3 മണി വരെ ആയിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.