ആന്തൂരിലെ സാജന്റെ കണ്‍വന്‍ഷന്‍ സെന്റര്‍: നഗരസഭയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്ലാബും തൂണും കോണ്‍ക്രീറ്റ് ഉപയോഗിച്ചു നിര്‍മിക്കാനാണ് നഗരസഭ അനുമതി നല്‍കിയത്. ഉരുക്കുതൂണുകളും മേല്‍ക്കൂരയ്ക്ക് ഷീറ്റും ഉപയോഗിച്ചു. കെട്ടിടത്തിന്റെ ഘടന മാറ്റിയത് നഗരസഭയെ അറിയിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നഗരസഭ അംഗീകരിച്ച പ്ലാന്‍ പലപ്രാവശ്യം സ്വന്തം നിലയ്ക്ക് തിരുത്തിയെന്നും നഗരസഭയോട് അനുമതി തേടിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചതായി ടൗണ്‍ ചീഫ് പ്ലാനറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപോര്‍ട്ടുപ്രകാരം കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അംഗീകരിച്ച പ്ലാന്‍ തന്നെ രണ്ടു തവണ മാറ്റങ്ങള്‍ വരുത്തി. കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി വാങ്ങിയ ശേഷം സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണം ചട്ടലംഘനമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു

Update: 2019-07-18 13:47 GMT

കൊച്ചി: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് നേരത്തെ അനുമതി നിഷേധിച്ച നഗരസഭയുടെ നിലപാടിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിര്‍മാണത്തിലെ അപാകതകളാണ് അനുമതി നിഷേധിക്കുന്നതിനു കാരണമായതെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.സാജന്റെ ആത്മഹത്യയെ തുടര്‍ന്ന് നേരത്തെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് തദ്ദേശ ഭരണവകുപ്പ് മറുപടി സത്യവാങ്മൂലം നല്‍കിയത്.സ്ലാബും തൂണും കോണ്‍ക്രീറ്റ് ഉപയോഗിച്ചു നിര്‍മിക്കാനാണ് നഗരസഭ അനുമതി നല്‍കിയത്. ഉരുക്കുതൂണുകളും മേല്‍ക്കൂരയ്ക്ക് ഷീറ്റും ഉപയോഗിച്ചു. കെട്ടിടത്തിന്റെ ഘടന മാറ്റിയത് നഗരസഭയെ അറിയിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നഗരസഭ അംഗീകരിച്ച പ്ലാന്‍ പലപ്രാവശ്യം സ്വന്തം നിലയ്ക്ക് തിരുത്തിയെന്നും നഗരസഭയോട് അനുമതി തേടിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചതായി ടൗണ്‍ ചീഫ് പ്ലാനറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപോര്‍ട്ടുപ്രകാരം കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

അംഗീകരിച്ച പ്ലാന്‍ തന്നെ രണ്ടു തവണ മാറ്റങ്ങള്‍ വരുത്തി. കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി വാങ്ങിയ ശേഷം സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണം ചട്ടലംഘനമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്നും നിര്‍മ്മാണത്തിലെ അപാകതകളടക്കം പലപ്പോഴായി അപേക്ഷകനെ അറിയിച്ചിരുന്നെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.മരിച്ച സാജന്റെ ഭാര്യാപിതാവായ പാലോളി പുരുഷോത്തമനാണ് കെട്ടിടത്തിന് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ അപേക്ഷകന്റെ ഭാഗത്തുനിന്ന് നിയമലംഘനങ്ങളും വീഴ്ചകളും ഉണ്ടായി. സ്ഥലപരിശോധനയിലും പ്ലാന്‍ തയ്യാറാക്കുന്നതിലും പിഴവ് പറ്റി. അംഗീകരിച്ച പ്ലാനില്‍ കൃത്യമായ അനുമതി വാങ്ങാതെ മാറ്റം വരുത്തി. ടൗണ്‍ ആര്‍ക്കിടെക്ട് വരുത്തിയ പിഴവുകള്‍ നഗരസഭയുടെ അന്തിമാനുമതി വൈകാന്‍ കാരണമായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആളുകള്‍ കൂട്ടത്തോടെ വരുന്ന സ്ഥലമായതിനാല്‍ ഏറെ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും സത്യവാങ്മൂലത്തിലുണ്ട്. സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളിലെ മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്നും നഗരസഭാ ഉദ്യോഗസ്ഥര്‍ നിയമങ്ങളനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

Tags:    

Similar News