ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയത്തിന് ഉപാധികളോടെ അനുമതി

ആറ് മാസത്തിനകം വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്ന ഉപാധിയോടെയാണ് സാജന്റെ ഉടമസ്ഥതയിലുള്ള പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന്് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

Update: 2019-07-09 12:41 GMT

കണ്ണൂര്‍: ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ഉപാധികളോടെ അനുമതി നല്‍കി. ആറ് മാസത്തിനകം വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്ന ഉപാധിയോടെയാണ് സാജന്റെ ഉടമസ്ഥതയിലുള്ള പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന്് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ രൂപരേഖ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അതിനു ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്. നിര്‍മാണം നടക്കാന്‍ പാടില്ലാത്ത സ്ഥലത്താണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ആറ് മാസത്തിനകം ഇത് പൊളിച്ചുനീക്കി മറ്റൊരു സ്ഥലത്ത് പണിയാമെന്ന് സാജന്റെ കുടുംബം ബോണ്ട് വച്ച് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. സാജന്റെ ആത്മഹത്യയില്‍ പോലിസ് അന്വേഷണം തുടരുകയാണ്.

Tags:    

Similar News